തൃശൂർ: കാർഷിക സർവകലാശാല ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എ.യു.ടി.എ) വാർഷിക സമ്മേളനം ഇന്ന് കാർഷിക സർവകലാശാല ആസ്ഥാനത്തുള്ള സെൻട്രൽ ലൈബ്രറി സെമിനാർ ഹാളിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് പ്രസിഡന്റ് ഡോ.എസ്.ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ കൃഷിമന്ത്രി പി.പ്രസാദ് മുഖ്യാതിഥിയാകും. റവന്യൂമന്ത്രി അഡ്വ.കെ.രാജൻ മുഖ്യപ്രഭാഷണം നടത്തും. മുൻ കൃഷിമന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ, സർവകലാശാല ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ.വി.തുളസി, എസ്.എൽ.ഷിബു, ടീച്ചേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.എം.കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും.