കുന്നംകുളം: ബസിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ. വടക്കാഞ്ചേരി-ചാവക്കാട് റൂട്ടിലോടുന്ന പി.വി.ടി ബസിലെ ഡ്രൈവർ രജനീഷ്, കണ്ടക്ടർ കൃഷ്ണൻ എന്നിവരാണ് യുവതിക്ക് രക്ഷകരായത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. മറ്റ് സ്റ്റോപ്പുകളിൽ ബസ് നിർത്താതെ ഹോൺ മുഴക്കി വേഗത്തിൽ നാല് കിലോമീറ്റർ ദൂരത്തിലുള്ള മരത്തംകോട് അൽ അമീൻ ആശുപത്രിയിൽ യുവതിയെ എത്തിക്കുകയായിരുന്നു. മരത്തംകോട് സ്വദേശിയായ യുവതിയെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. ഡ്രൈവർ രജനീഷ് എരുമപ്പെട്ടി കുണ്ടന്നൂർ തൃക്കണപതിയാരം സ്വദേശിയാണ്.കണ്ടക്ടർ കൃഷ്ണൻ മിണാലൂർ സ്വദേശിയാണ്.
മാതൃകാപരമായ പ്രവർത്തനം നടത്തിയ ബസ് ജീവനക്കാരെ ബി.എം.എസ് വടക്കാഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ ആദരിച്ചു. ബി.എം.എസ് ജില്ലാ ട്രഷറർ വിപിൻ മംഗലം,പി.വി.വിനോദ്,എ. സി. കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.