തൃശൂർ : കോർപ്പറേഷൻ ഭരണസ്തംഭനത്തിനെതിരെ അയ്യന്തോൾ, വെസ്റ്റ് നോർത്ത് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ തൃശൂർ കോർപ്പറേഷൻ അയ്യന്തോൾ സോണൽ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. അയ്യന്തോൾ മണ്ഡലം പ്രസിഡന്റ് കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ മേയർ ഐ.പി.പോൾ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി സി.ബി.ഗീത, യു.ഡി.എഫ് ചെയർമാൻ കെ.ഗിരീഷ് കുമാർ, ബ്‌ളോക്ക് പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ, സുനിൽ രാജ്, കെ.രാമനാഥൻ, ആഷിഷ് മൂത്തേടത്ത്, ലാലി ജെയിംസ്, സുനിത വിനു, മേഫി ഡെൽസൻ, കെ.സുമേഷ്, എ.കെ.ആനന്ദൻ, രാജു കുരിയാക്കോസ്, എം.എസ്.കൃഷ്ണദാസ്, കുരിയൻ മുട്ടത്ത് സംബന്ധിച്ചു.