remya

തൃശൂർ: കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിലുണ്ടായ തോൽവിക്കുറിച്ച് കെ.പി.സി.സി സമിതി അന്വേഷണം തുടങ്ങി. പാലക്കാട് ഡി.സി.സി ഓഫീസിൽ ഇന്നലെ രാവിലെ പത്ത് മുതലാണ് നേതാക്കളായ കെ.സി.ജോസഫ്, ടി.സിദ്ദിഖ് എം.എൽ.എ, ആർ.ചന്ദ്രശേഖരൻ എന്നിവർ അംഗങ്ങളായ കമ്മിറ്റി തെളിവെടുത്തത്. ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽപെട്ട ചേലക്കര, വടക്കാഞ്ചേരി, ആലത്തൂർ മണ്ഡലങ്ങളിലെ പ്രതിനിധികളിൽ നിന്നാണ് മൊഴിയെടുത്തത്. സീനിയർ നേതാക്കൾ, ബ്‌ളോക്ക്, ഡി.സി.സി ഭാരവാഹികളിൽ നിന്നും വിവരം തേടി. തൃശൂരിൽ കെ.മുരളീധരന്റെ തോൽവിയെപ്പറ്റിയുള്ള അന്വേഷണ റിപ്പോർട്ട് ഈയാഴ്ച കെ.പി.സി.സിക്ക് നൽകുമെന്നാണ് വിവരം.