മാള: അഷ്ടമിച്ചിറ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് എതിരില്ല. ആഗസ്റ്റ് 11ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികൾ മാത്രമേ പത്രിക നൽകിയിട്ടുള്ളൂ. പത്രികാ സമർപ്പണം ഇന്നലെ അവസാനിച്ചു. മറ്റ് കക്ഷികളുടെ സ്ഥാനാർത്ഥികളാരും പത്രിക നൽകിയിട്ടില്ല. നിലവിലെ പ്രസിഡന്റ് വി.എം. വത്സൻ, മുൻ പ്രസിഡന്റ് കെ.വി. ഡേവിസ്, നിലവിൽ അംഗങ്ങളായ ബീന സാബു, രേഖ അനിൽകുമാർ എന്നിവരും പുതുതായി എ.എസ്. ശശിധരൻ, കെ.ആർ. ഉണ്ണിക്കണ്ണൻ, കെ.കെ. പരമു, ഡേവിസ് നെല്ലിശ്ശേരി, നൗഫിയ നൗഷാദ്, അഖിൽ ബാബു എന്നിവരുമടങ്ങിയ പാനലാണ് ഇടതുപക്ഷത്തിന്റേത്.