തൃശൂർ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ ജില്ലാതല സ്‌കോളർഷിപ്പിന്റെയും മെമന്റോയുടെയും വിതരണം ബോർഡ് ചെയർമാൻ യു.പി. ജോസഫ് നിർവഹിച്ചു. ജില്ലാ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബോർഡ് അംഗം വി.എം. വിനു അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലാതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്കുള്ള ക്യാഷ് അവാർഡും മെമന്റോയും ടി.കെ. മാധവൻ, കെ.കെ. പ്രകാശൻ, എ.സി. കൃഷ്ണൻ എന്നിവർ നൽകി. കെ.എം. നാരായണൻ, എ.വി. ഉണ്ണിക്കൃഷ്ണൻ, ഒ.എസ്. സുധീർ, വി.എ. സത്യൻ, പി.വി. രാമദാസ്, എം.ബി. സുധീഷ്, എൻ.എം. രാമകൃഷ്ണൻ, തൊഴിലുടമ പ്രതിനിധി പി.കെ. ദേവദാസ്, വെൽഫയർ ഫണ്ട് ഇൻസ്‌പെക്ടർ ഇ.എ. ജോയ്, സി.കെ. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.