തൃശൂർ: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വില വർദ്ധനവിനെതിരെ കാറ്ററിംഗ് അസോസിയേഷൻ സമരത്തിലേക്ക്. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി 30 ന് കളക്ടറേറ്റ് പടിക്കൽ പ്രതിഷേധ സമരം നടത്തും. രാവിലെ ഒമ്പതിന് പടിഞ്ഞാറെക്കോട്ടയിൽ നിന്ന് പ്രകടനം ആരംഭിക്കും.
ധർണ സംസ്ഥാന സെക്രട്ടറി പ്രശാന്ത് ആതിര ഉദ്ഘാടനം ചെയ്യും. ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ അമ്പാടി, ജോയ് പ്ലാശേരി, പി.ടി.ജോർജ്ജ്, കിരൺ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ടി.എം.പ്രകാശൻ, എ.കെ.സി.എ ജനറൽ സെക്രട്ടറി ബാലൻ കല്യാണീസ്, മേഖല പ്രസിഡന്റ് യു.സുരേഷ് എന്നിവർ പങ്കെടുത്തു.