കൊടുങ്ങല്ലൂർ : എസ്.എൻ.ഡി.പി യോഗം ലോകമലേശ്വരം ശാഖായോഗത്തിന്റെ തെക്കുപടിഞ്ഞാറ് മേഖലാ ജയന്തി ആഘോഷക്കമ്മിറ്റി രൂപീകരണ സമ്മേളനം പീതാംബരൻ കളപ്പാട്ടിന്റെ അദ്ധൃക്ഷതയിൽ നടന്നു. സുരേന്ദ്രൻ തട്ടാംപറമ്പിലിനെ ചെയർമാനായും റോയിയെ വൈസ് ചെയർമാനായും ഹരികൃഷ്ണനെ കൺവീനറായും ലാലു കാര്യേഴത്തിനെ ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു. പ്രേമ, സാവിത്രി, ഉമ, ശ്രീകല, ചിന്നു, നളിനി തുടങ്ങിയവർ എക്‌സിക്യൂട്ടീവ് അംഗങ്ങളായുള്ള 51 അംഗ ആഘോഷക്കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജയന്തി ആഘോഷങ്ങളിലും ഘോഷയാത്രയിലും മുഴുവൻ സമുദായാഗങ്ങളേയും പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. ജാതിസെൻസസ് നടപ്പാക്കാൻ സർക്കാർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. എൻ.ബി. അജിതൻ, ഗിരീഷ് ശാന്തി, എൻ.ബി. അജിൻ, സീത രാധാകൃഷ്ണ തുടങ്ങിയവർ സംസാരിച്ചു