1
1

കയ്പമംഗലം: മതിലകം പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള അഗ്രി പ്രൊഡ്യൂസർ ഗ്രൂപ്പിന്റെ മഞ്ഞൾക്കൃഷിയുടെ ഭാഗമായി മഞ്ഞൾ വിത്ത് നടീൽ ഉത്സവം നടത്തി. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ മുഖ്യാതിഥിയായി. ടി.എസ്. രാജു, എം.കെ. പ്രേമാനന്ദൻ, പ്രിയ ഹരിലാൽ, അജിത്ത് കുമാർ, ബേബി പ്രഭാകരൻ, അജീഷ, കെ.ആർ. സിന്ധു, ഇ.കെ. ബിജു, ഒ.എ. ജെൻട്രിൻ, ഒ.എസ്. ശരീഫ തുടങ്ങിയവർ സംസാരിച്ചു.

തീരദേശ മഞ്ഞൾ കൃഷി പ്രോത്സാഹിപ്പിക്കും
തീരദേശ മഞ്ഞൾ ഉത്പാദകർക്ക് വിപണന പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കർഷകരുടെ ഒരു കൂട്ടായ്മ എന്ന രീതിയിലാണ് ഒന്നാം വാർഡിൽ അഗ്രി പ്രൊഡ്യൂസർ ഗ്രൂപ്പ് രൂപീകരിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ കുടുംബശ്രീയുടെ വിവിധ ജെ.എൽ.ജി ഗ്രൂപ്പുകൾ ഉത്പാദിപ്പിക്കുന്ന മഞ്ഞൾ പ്രൊഡ്യൂസർ ഗ്രൂപ്പ് വഴി കളക്ട് ചെയ്തു മൂല്യവർദ്ധിതമായി വിപണിയിൽ ഇറക്കാനാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീ മിഷനിൽ നിന്നും പ്രവർത്തന മൂലധനവും മെഷിനറിക്കായി ഇൻഫ്രാസ്ട്രക്്ഷൻ ഫണ്ടും നൽകിയിട്ടുണ്ട്. പഞ്ചായത്ത്, കുടുംബശ്രീ, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, കൃഷിഭവൻ, പാപ്പിനിവട്ടം ബാങ്ക് തുടങ്ങിയവയുടെ വിപുലമായ പിന്തുണയും കൃഷിക്കുണ്ട്.