എസ്.എൻ.ഡി.പി തൃത്തല്ലൂർ ശാഖയിൽ ഗുരുജയന്തിയുടെ ഭാഗമായി പ്രസിഡന്റ് പി.എസ്. പ്രദീപ് പതാക ഉയർത്തുന്നു.
വാടാനപ്പിള്ളി: എസ്.എൻ.ഡി.പി തൃത്തല്ലൂർ ശാഖയിൽ പതാക ദിനം ആചരിച്ചു. ശാഖാ പ്രസിഡന്റ് പി.എസ്. പ്രദീപ് പീത പതാക ഉയർത്തി. ശാഖാ സെക്രട്ടറി വി.ബി. സന്തോഷ് അദ്ധ്യക്ഷനായി. നാട്ടിക യൂണിയൻ കൗൺസിലർ കെ.എസ്. ദീപൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വനിതാ സംഘം സെക്രട്ടറി പി.വി. ശ്രീജ മൗസമി മുഖ്യാതിഥിയായി. സോമൻ ബ്രാരത്ത്, കെ.പി. പ്രവീൺ, സി.പി. ബിമൽ റോയ്, പ്രസാദ് ആന്തുപറമ്പിൽ, ലളിത സിദ്ധാർഥൻ, ഷീബ റോയ്, മണിമല്ലിക ജയദേവൻ, ആംബുജ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 101 അംഗ ചതയോത്സവകമ്മിറ്റിയും രൂപീകരിച്ചു.