വടക്കാഞ്ചേരി : നഗരസഭയിലെ കായിക പ്രേമികളുടെ സ്വപ്നങ്ങൾക്ക് കരിനിഴലായി ഉദ്ഘാടനം കഴിഞ്ഞിട്ടും തുറക്കാതെ മിണാലൂരിലെ ഇൻഡോർ സ്റ്റേഡിയം. ഒന്നേകാൽ കോടി ചെലവിൽ നിർമ്മാണം പൂർത്തിയായി ഒമ്പത് കൊല്ലം പിന്നിട്ടിട്ടും അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതിനാൽ സ്റ്റേഡിയം തുറക്കാൻ കഴിഞ്ഞിട്ടില്ല. എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി നവീകരണ ഫണ്ട് പ്രഖ്യാപിച്ചെങ്കിലും നവീകരണവും ആരംഭിച്ചിട്ടില്ല. 2015 ൽ മുണ്ടത്തിക്കോട് പഞ്ചായത്തായിരുന്നപ്പോൾ മേഖലയുടെ കായിക വികസനം ലക്ഷ്യമിട്ട് വടക്കേക്കരയിൽ പഞ്ചായത്ത് ഭരണസമിതിയാണ് ഇൻഡോർ സ്റ്റേഡിയം നിർമ്മിച്ചത്. തുടർന്ന് തിരഞ്ഞെടുപ്പ് വന്നതും പഞ്ചായത്ത് നഗരസഭയായി മാറിയതും പ്രതിസന്ധയായി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഇടതുനഗരസഭ ചെറുവിരൽ അനക്കിയില്ലെന്ന് കായികപ്രേമികൾ ആരോപിക്കുന്നു. സ്റ്റേഡിയം നഗരസഭയുടെ പ്രഥമ ചെയർപേഴ്‌സണായിരുന്ന ശിവപ്രിയ സന്തോഷിന്റെ ഡിവിഷനിലായിരുന്നിട്ടും അവഗണന നേരിടുകയാണ് സ്‌റ്റേഡിയം.
രാജീവ് ഗാന്ധി സ്മാരക ഇൻഡോർ സ്റ്റേഡിയം എന്ന പേ രുള്ളതിനാലാണ് അവഗണന.
കോൺഗ്രസ്
നവീകരണം ബാക്കി
.