തൃശൂർ: വിഖ്യാത ചിത്രകാരൻ എ. രാമചന്ദ്രനെക്കുറിച്ച് പി. സുരേന്ദ്രൻ തയ്യാറാക്കി ലളിതകലാ അക്കാഡമി പ്രസിദ്ധീകരിച്ച 'രാമചന്ദ്രന്റെ കല' പുസ്തകത്തിന്റെ പ്രകാശനം ഇന്ന് (28) വൈകിട്ട് നാലിന് എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രത്തിൽ നടത്തും. എ. രാമചന്ദ്രന്റെ മകനും നാസയുടെ മാർഷൽ റിസർച്ച് സയന്റിസ്റ്റുമായ രാഹുൽ രാമചന്ദ്രൻ പ്രകാശനം നടത്തുന്ന ചടങ്ങിൽ ക്യുറേറ്റർ മീന വാരി പുസ്തകം ഏറ്റുവാങ്ങും. ചടങ്ങിൽ ചെയർപേഴ്‌സൺ മുരളി ചീരോത്ത് അദ്ധ്യക്ഷനാകും. പി. സുരേന്ദ്രൻ, സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ, അക്കാഡമി നിർവാഹക സമിതി അംഗം സുനിൽ അശോകപുരം, കേരള സർവകലാശാല പ്രൊഫ. അച്യുത് ശങ്കർ, ക്യൂറേറ്റർ രാധാ ഗോമതി എന്നിവർ പ്രസംഗിക്കും.