തൃശൂർ: വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് അവകാശപ്പെട്ട അക്കൗണ്ട്‌സ് ഓഫീസർ തസ്തിക തട്ടിയെടുത്ത് സെക്രട്ടേറിയറ്റിലെ ജീവനക്കാരെ സമഗ്ര ശിക്ഷാ കേരളയിൽ നിയമിച്ചതിൽ കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ ജില്ലാ സമ്മേളനം പ്രതിഷേധിച്ചു. സാഹിത്യ അക്കാഡമിയിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാജീവ് മുഖ്യപ്രഭാഷണം നടത്തി. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പി.ആർ. ജോഷി വിശിഷ്ടാതിഥിയായി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി. ഷാജു, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എസ്. മഹേഷ്‌കുമാർ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.കെ. മുഹമ്മദ് ഇക്ബാൽ, ബാബു ചിങ്ങാരത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.പി. ലിൻ പീറ്റർ (പ്രസിഡന്റ് ), കെ.വി അനീഷ്‌കുമാർ (വൈസ് പ്രസിഡന്റ് ), എൻ.എസ്. ദിലീപ്കുമാർ (സെക്രട്ടറി), ഒ.എ. പ്രവീൺ (ജോയിന്റ് സെക്രട്ടറി), കെ. സബഹ് രാജ് (ട്രഷറർ).