തൃശൂർ : കോർപ്പറേഷന്റെ നേതൃത്വത്തിൽ നാലോണ നാളിൽ സംഘടിപ്പിക്കുന്ന പുലിക്കളി മഹോത്സവം ഏകോപിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. സ്വാഗത സംഘം ചെയർമാനായി മേയർ എം.കെ.വർഗീസിനെയും വർക്കിംഗ് ചെയർമാനായി പി.കെ.ഷാജനെയും ജനറൽ കൺവീനറായി അനൂപ് ഡേവിസ് കാടയെയും തെരഞ്ഞെടുത്തു.
പുലിക്കളി സംഘങ്ങൾക്കുള്ള ധനസഹായം മുൻവർഷത്തേക്കാൾ 25 ശതമാനം വർദ്ധിപ്പിച്ച് 3,12,500/രൂപ നൽകും. ടീമുകൾ ആഗസ്റ്റ് അഞ്ചിന് മുമ്പായി രജിസ്റ്റർ ചെയ്യണം. കൺവീനർമാരായി ഡെപ്യൂട്ടി മേയർ എം.എൽ.റോസി, വർഗീസ് കണ്ടംകുളത്തി, കരോളിൻ പെരിഞ്ചേരി, മുകേഷ് കൂളപറമ്പിൽ, സാറാമ്മ റോബ്‌സൺ, ജയപ്രകാശ് പൂവ്വത്തിങ്കൽ, ശ്യാമള മുരളീധരൻ, സി.പി.പോളി, കൗൺസിലർമാരായ രാജൻ ജെ.പല്ലൻ, വിനോദ് പൊള്ളാഞ്ചേരി, ഷീബ ബാബു, ജോൺ ഡാനിയൽ, എൻ.എ.ഗോപകുമാർ, ലാലി ജെയിംസ് എന്നിവരെ ചുമതലപ്പെടുത്തി.