തൃശൂർ: മഴക്കാല മുൻകരുതൽ ശുചീകരണം നടത്താത്ത പഞ്ചായത്തിന്റെ പിടിപ്പുകേടിനെതിരെയും പിണറായി സർക്കാർ ആരോഗ്യ മേഖലയുടെ പോരായ്മക്കെതിരെയും മഹിളാ കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടത്തിയ പ്രതിഷേധക്കൂട്ടായ്മ മഹിളാ കോൺഗ്രസ് സംസ്ഥാന ഉപദേശക സമിതി അംഗം ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫസീല നിഷാദ് അദ്ധ്യക്ഷയായി. കെ.സി.അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.ചാക്കോച്ചൻ, ശകുന്തള ഉണ്ണിക്കൃഷ്ണൻ, സുശീല രാജൻ, മിനി നിജോ, ബാബു തോമസ്, ജിഫിൻ ജോയ്, അനിൽ നാരായണൻ, സി.എസ്.ശ്രീജു, റെജി പാണംകുടി തുടങ്ങിയവർ സംസാരിച്ചു.