കൊടുങ്ങല്ലൂർ : എസ്.എൻ.ഡി.പി യോഗം തിരുവഞ്ചിക്കുളം ശാഖാ വിശേഷാൽ പൊതുയോഗം അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ജയന്തി ആഘോഷക്കമ്മിറ്റി രൂപീകരണം, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ ആദരിക്കൽ, നോട്ട് ബുക്ക് വിതരണം എന്നിവ നടന്നു. ആഘോഷക്കമ്മിറ്റി ചെയർമാനായി ജ്യോതി ഉണ്ണിക്കൃഷ്ണനെ തിരത്തെടുത്തു. ശാഖാ പ്രസിഡന്റ് എം.എൽ. ജനാർദ്ദനൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ഷിയ വിക്രമാദിത്യൻ, വൈസ് പ്രസിഡന്റ് ഒ.എസ്. ഉത്തമൻ എന്നിവർ സംസാരിച്ചു. ഉന്നത വിജയികൾക്ക് യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ മൊമെന്റോ നൽകി.