കൊടുങ്ങല്ലൂർ : ഇരുപതംഗ കേരള സബ് ജൂനിയർ ഫുട്ബാൾ ടീമിലേക്ക് ആദിത്ത് കൃഷ്ണ (അപ്പു) തിരഞ്ഞെടുക്കപ്പെട്ടത് അഴീക്കോടിന് അഭിമാനമായി. അഴീക്കോട് കൊട്ടിക്കൽ പടവാര വിപിൻദാസിന്റെ മകനാണ് ആദിത്ത് കൃഷ്ണ. പറവൂർ സമൂഹം ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൊവിഡ് കാലത്ത് ഫുട്ബാൾ അക്കാഡമിയിൽ പരിശീലനത്തിന് സെലക്ഷൻ നേടുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മൂത്തുറ്റ് ഫുട്ബാൾ അക്കാഡമിയിൽ രജിസ്‌റ്റേർഡ് പ്ലേയറായി. പഠനവും പരിശീലനവും മലപ്പുറത്തായിരുന്നു. എറണാകുളം ജില്ലയ്ക്ക് വേണ്ടി കളിച്ചു. ഇതിനിടയിലാണ് കേരള സബ് ജൂനിയർ ഫുട്ബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മാതാവ്: വിപിന. സഹോദരൻ: ആദ്യദേവ്.