കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം ആല ഗോതുരുത്ത് ശാഖാ വാർഷിക പൊതുയോഗം യൂണിയൻ കൺവീനർ പി.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.ആർ. സതീഷ് അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ഡിൽഷൻ കൊട്ടേക്കാട്ട് ശാഖാ ഭരണ സമിതി തിരഞ്ഞെടുപ്പ് നിർവഹിച്ചു. ശാഖാ സെക്രട്ടറി വിജയകുമാർ തുമ്പരപ്പിള്ളി, കെ.പി. അശോകൻ, ജയലക്ഷ്മി, എ.ഡി. ബാബു, എം.ജി. വേണുഗോപാൽ, സന്ധ്യ മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. എ.ആർ. സതീഷ് (പ്രസിഡന്റ്), കെ.പി. അശോകൻ (വൈസ് പ്രസിഡന്റ്), വിജയകുമാർ തുമ്പരപ്പുള്ളി (സെക്രട്ടറി), എ.ഡി. ബാബു (യൂണിയൻ കമ്മിറ്റി അംഗം) എന്നിവർ ഭാരവാഹികളായും വേണുഗോപാൽ മംഗലത്ത്, സി.ബി. ജയലക്ഷ്മി, ബോസ്, സന്ധ്യ മധുസൂദനൻ, സന്തോഷ് മംഗലത്ത്, ശോഭന വേണുഗോപാൽ, ഷാനി മൂലേപ്പറമ്പിൽ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും ഉണ്ണിക്കൃഷ്ണൻ വൈലേഴത്ത്, ബാബുരാജ് ഈശ്വരമംഗലത്ത്, ബാബു തൊടാത്ര എന്നിവരെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.