കൊടുങ്ങല്ലൂർ : ശക്തമായ കാറ്റിലും മഴയിലും മേഖലയിൽ പരക്കെ നാശനഷ്ടം. ഞായറാഴ്ച പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും മേഖലയിൽ ഇരുപതോളം വീടുകൾ തകർന്നു. പത്തോളം മരങ്ങൾ കടപുഴകി നിലംപതിച്ചു. കുളിമുട്ടം ത്രിവേണി തറയിൽ വേലായുധൻ ഭാര്യ കൗസല്യ, കൂളിമുട്ടം ചുള്ളിപ്പറമ്പിൽ റിയാസ് തുടങ്ങിയവരുടെ വീടുകളും പ്രാണിയാട് പള്ളിയുടെ മുൻവശമുള്ള മയ്യിത്ത് പരിപാലന ഓഫീസ് എന്നിവ കാറ്റിലും മഴയിലും തകർന്നു വീണു.