വാഴാനി ഷട്ടറുകൾ കൂടുതൽ ഉയർത്തി
വടക്കാഞ്ചേരി: വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ പത്താഴകുണ്ട് ഡാമിന്റെ മൂന്ന് ഷട്ടറുകൾ രണ്ട് സെന്റീമീറ്റർ തുറന്നു. പത്താഴകുണ്ട് ചീർപ്പ്, മിണാലൂർ, കുറ്റിയങ്കാവ് , പെരിങ്ങണ്ടൂർ തോട് പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മൈനർ ഇറിഗേഷൻ ഉപവിഭാഗം അസി. എക്‌സി. എൻജിനീയർ അറിയിച്ചു. വാഴാനി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തി. നിലവിൽ 4 ഷട്ടറുകൾ 5 സെന്റീമീറ്റർ വീത മാണ് തുറന്നിരുന്നത്. ഇപ്പോൾ 3 സെന്റീമീറ്റർ കൂടി ഉയർത്തി. പൂമലയിൽ 2 ഷട്ടറുകൾ 3 സെന്റീമീറ്റർ വീതവും, അസുരൻ കുണ്ട് 3 ഷട്ടറുകൾ 10 സെന്റീ മീറ്റർ വീതവും തുറന്നു.