tpr-temple

നാലമ്പല തീർത്ഥാടനത്തിന്റെ ഭാഗമായി തൃപ്രയാറിൽ ഞായറാഴ്ച അനുഭവപ്പെട്ട വൻതിരക്ക്.

തൃപ്രയാർ : നാലമ്പല തീർത്ഥാടനത്തിന്റെ ഭാഗമായി തൃപ്രയാറിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ കുഴഞ്ഞുവീണു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വൻ തിരക്കാണ് ക്ഷേത്രത്തിലുണ്ടായത്. ഭക്തരുടെ നീണ്ടനിര പോളിജംഗ്ഷനും കടന്ന് വടക്കോട്ട് നീണ്ടു. മണിക്കൂറുകൾ വരി നിന്നാണ് പലർക്കും ദർശനം സാദ്ധ്യമായത്. ശനിയാഴ്ച 33 തീർത്ഥാടകർ കുഴഞ്ഞു വീണു. ഞായറാഴ്ച 15 പേരാണ് കുഴഞ്ഞുവീണത്. ഇവരെ ആക്ട്‌സ് പ്രവർത്തകർ വലപ്പാട് ഗവ. ആശുപത്രിയിലും ദേവസ്വത്തിന്റെ താത്കാലിക മെഡിക്കൽ ക്ലിനിക്കിലും പ്രവേശിപ്പിച്ചു.