c

ചേർപ്പ്: പാറളം പഞ്ചായത്തിലെ അമ്മാടം മുള്ളക്കര പ്രദേശത്ത് വീശിയടിച്ച മിന്നൽച്ചുഴലിയിൽ വ്യാപക നാശം. കൂറ്റൻ മാവ് ഒടിഞ്ഞുവീണ് ഒരു വീട് പൂർണമായും തകർന്നു. തിങ്കളാഴ്ച്ച പുലർച്ചെ മൂന്നോടെയായിരുന്നു കാറ്റ് വീശിയത്. നാല് വീടുകളുടെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി. പലയിടത്തും വീടുകളുടെ ചുമരുകൾക്ക് വിള്ളലുണ്ടായി. ശുചിമുറി തകർന്നുവീണു. വാഴകളും മറ്റും നശിച്ചു. മുള്ളക്കര ചക്കാലക്കൽ പ്രകാശനും കുടുംബവും ദീർഘകാലമായി വാടകയ്ക്ക് താമസിക്കുന്ന ചിറ്റാട്ടുകരക്കാരൻ ആന്റോയുടെ വീടാണ് പൂർണമായും തകർന്നത്. അപകടസമയത്ത് പ്രകാശനും ഭാര്യ ഗീതയും കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന മകനും വീട്ടിലുണ്ടായിരുന്നു. കാറ്റ് വീശാൻ തുടങ്ങിയപ്പോഴേ ഗീത മകനെയും ഭർത്താവിനെയും വിളിച്ചുണർത്തി കോൺക്രീറ്റ് മേൽക്കൂരയുള്ള അടുക്കള ഭാഗത്തേക്ക് മാറിയതിനാൽ ആളപായം ഒഴിവായി. വീടിന്റെ ഓടുമേഞ്ഞ മേൽക്കൂര ഭാഗം മുഴുവൻ നിലംപൊത്തി. മകൻ കിടന്നിരുന്ന മുറിയിലേക്ക് മാവിന്റെ വലിയ കൊമ്പ് ഒടിഞ്ഞുവീണു.

ഓട്ടുപുരയ്ക്കൽ രാജേഷ്, പഴയാടൻ ഹരിഹരൻ, എടക്കാട്ടിൽ പരമു, എടക്കാട്ടിൽ സുബീഷ് എന്നിവരുടെ വീടുകൾക്കും നാശനഷ്ടമുണ്ടായി. ഓട്ടുപുരയ്ക്കൽ രാജേഷിന്റെ വീടിന്റെ മേൽക്കൂരയിലെ ഓട് പൂർണമായും പറന്നുപോയി. മറ്റ് വീടുകളുടെ ഓടും ഷീറ്റും പറന്നുപോവുകയും ചുമരുകൾക്ക് വിള്ളലേൽക്കുകയും ചെയ്തു. ശബ്ദം കേട്ട് എല്ലാവരും പുറത്തേക്ക് മാറിയതിനാൽ ആർക്കും പരിക്കേറ്റില്ല. പ്രദേശത്ത് വാഴയുൾപ്പെടെ പറമ്പിലെ നിരവധി കൃഷികളും നശിച്ചു. സി.സി.മുകുന്ദൻ എം.എൽ.എയോടൊപ്പം പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ, സി.പി.എം ലോക്കൽ സെക്രട്ടറി ടി.ജി.വിനയൻ, ജനപ്രതിനിധികളായ ജെയിംസ് പി.പോൾ, വിദ്യ നന്ദനൻ, കെ.പ്രമോദ്, സുബിത സുഭാഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.

നാശനഷ്ടം സംഭവിച്ചവർക്ക് സഹായം ലഭ്യമാക്കും. വീടുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കും വരെ കുടുംബങ്ങൾക്ക് മാറിത്താമസിക്കാനുള്ള സൗകര്യമൊരുക്കും.

സി.സി.മുകുന്ദൻ എം.എൽ.എ

എ​ച്ചി​പ്പാ​റ​യി​ൽ​ ​മ​ഴ​ ​വെ​ള്ള​പ്പാ​ച്ചി​ൽ :

താ​ഴ്ന്ന​ ​പ്ര​ദേ​ശ​ങ്ങ​ൾ​ ​വെ​ള്ള​ക്കെട്ട് ഭീഷണിയിൽ

ചാലക്കുടി/ വ​ട​ക്കാ​ഞ്ചേ​രി​/ പാലപ്പിള്ളി ​:​ പെരുമഴയിൽ ഡാമുകൾ തുറന്നതോടെ പുഴയോര നിവാസികളും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും വെള്ളപ്പൊക്ക ഭീഷണിയിൽ. പെരിങ്ങൽക്കുത്ത് ഡാമിലെ നാല് ഷട്ടറുകൾ എട്ട് സെന്റി മീറ്റർ ഉയർന്നതാണ് ചാലക്കുടി പുഴയോരവാസികളെ ആശങ്കയിലാക്കിയത്. അതേസമയം ​ ​എ​ച്ചി​പ്പാ​റ​യി​ൽ​ ​തോ​ട് ​ക​ര​ക​വി​ഞ്ഞ് ​ഒ​ഴു​കി​ ​വീ​ട്ടി​ലേ​ക്കും​ ​മ​ദ്ര​സ​യി​ലേ​ക്കും​ ​വെ​ള്ളം​ ​ക​യ​റി.​ ​വ​ന​ത്തി​ൽ​ ​നി​ന്നും​ ​തോ​ട്ട​ങ്ങ​ളി​ലൂ​ടെ​ ​ഒ​ഴു​കു​ന്ന​ ​ചീ​നി​ത്തോ​ട്ടി​ലൂ​ടെ​ ​ചെ​ളി​യും​ ​മ​ണ്ണും​ ​കു​ത്തി​യൊ​ലി​ച്ച് ​ഒ​ഴു​കി​ ​വ​രു​ന്ന​ത് ​വ​ന​ത്തി​ൽ​ ​ഉ​രു​ൾ​പ്പൊ​ട്ട​ലു​ണ്ടാ​ക്കി​യ​താ​യി​ ​സം​ശ​യി​ക്കു​ന്നു.​ അതേസമയം ​ഉ​രു​ൾ​പ്പൊ​ട്ട​ലി​ന് ​സ്ഥി​രീ​ക​ര​ണ​മാ​യി​ല്ല.​ ​തോ​ടി​ന് ​കു​റു​കെ​യു​ള്ള​ ​പാ​ല​ത്തി​ന് ​മു​ക​ളി​ലൂ​ടെ​യാ​ണ് ​വെ​ള്ളം​ ​ഒ​ഴു​കി​യ​ത്.​ ​കു​റു​മാ​ലി​ ​പു​ഴ​യി​ൽ​ ​ചേ​രു​ന്ന​താ​ണ് ​ചീ​നി​ത്തോ​ട്.​ ​പാ​ല​പ്പി​ള്ളി​ ​സെ​ന്റ​റി​ലെ​ ​റോ​ഡി​ലും​ ​വെ​ള്ളം​ ​ഇ​ര​ച്ചു​ക​യ​റി.​ ​

​വാ​ഴാ​നി​ ഡാമിനൊപ്പം​ ​പ​ത്താ​ഴ​ക്കു​ണ്ട്,​ ​പൂ​മ​ല,​ ​അ​സു​ര​ൻ​ ​കു​ണ്ട്,​ ​പേ​രേ​പ്പാ​റ​ ​ഡാം ​ ​തു​റ​ന്നതോടെയാണ് വാഴാനിപ്പുഴയോര നിവാസികളെ ആശങ്കയിലാഴ്ത്തിയത്.​ ​​വാ​ഴാ​നി​പ്പു​ഴ​ ​ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്.​ ​ഭീ​മ​ൻ​ ​മ​ര​ങ്ങ​ൾ​ ​പു​ഴ​യി​ലൂ​ടെ​ ​കു​ത്തി​യൊ​ലി​ച്ചൊ​ഴു​കു​ന്നു.​ ​പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ​ ​മു​ഴു​വ​ൻ​ ​വെ​ള്ളം​ ​നി​റ​ഞ്ഞു.​ ​മ​ങ്ക​ര​ ​ല​ക്ഷം​ ​വീ​ട് ​കോ​ള​നി​യി​ൽ​ ​വെ​ള്ളം​ ​ക​യ​റി.​ ​ഇ​വി​ടേ​ക്കു​ള്ള​ ​വ​ഴി​യി​ലും​ ​വെ​ള്ള​ക്കെ​ട്ടാ​ണ്.​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​മാ​ൻ​ ​പി.​എ​ൻ.​സു​രേ​ന്ദ്ര​ൻ​ ​വെ​ള്ളം​ ​ക​യ​റി​യ​ ​പ്ര​ദേ​ശ​ങ്ങ​ൾ സന്ദർശിച്ചു. 24​ ​മ​ണി​ക്കൂ​റും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ക​ൺ​ട്രോ​ൾ​ ​റൂം​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.​ ​വി​ളി​ക്കേ​ണ്ട​ ​ന​മ്പ​ർ​ 04884​ 232252.