award

കൊടുങ്ങല്ലൂർ : താലൂക്ക് വ്യാപാരി വ്യവസായി സഹകരണ സംഘം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ഉമ്മൻ ചാണ്ടി എഡ്യൂക്കേഷണൽ എക്‌സലൻസി അവാർഡ് നൽകി ആദരിച്ചു. കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി.എം.നാസർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി.എം.ജോണി അദ്ധ്യക്ഷത വഹിച്ചു. ടി.എസ്.രാജേന്ദ്രൻ ക്ലാസ് നയിച്ചു. ജയിംസ് തിയ്യാടി, ജോഷി ചക്കാമാട്ടിൽ, ഇ.എ.ബഷീർ, സാലി ഫ്രാൻസിസ്, സെക്രട്ടറി എം.വി.റീജ എന്നിവർ പ്രസംഗിച്ചു.