കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം അഴീക്കോട് ജെട്ടി ശാഖാ വിശേഷാൽ പൊതുയോഗവും ഗുരുദേവ ജയന്തി ആഘോഷക്കമ്മിറ്റി രൂപീകരണ യോഗവും യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ദിനിൽ മാധവ് ഉദ്ഘാടനം ചെയ്തു. യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.എസ്. ശിവറാം സംഘടനാസന്ദേശം നൽകി. ശാഖാ പ്രസിഡന്റ് എം.ബി. സന്തോഷ് അദ്ധ്യക്ഷനായി. ജയന്തി ആഘോഷക്കിമ്മിറ്റി ചെയർമാനായി കെ.ഐ. ഭാസ്‌കരനെ തിരഞ്ഞെടുത്തു. കെ.കെ. പത്മനാഭൻ, സുമിത ഷാജി, ദിനേശൻ എന്നിവർ പ്രസംഗിച്ചു.