കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം അഞ്ചങ്ങാടി ശാഖാ വാർഷിക പൊതുയോഗവും ശാഖാ ഭരണ സമിതി തിരഞ്ഞെടുപ്പും അഞ്ചങ്ങാടി മരണാനന്തര സഹായ സംഘം ജൂബിലി ഹാളിൽ യോഗം കൗൺസിലറും യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗവുമായ ബേബി റാം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുജിത്ത് കാട്ടിൽ അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം.കെ. തിലകൻ റിട്ടേണിംഗ് ഓഫീസറായി ശാഖാ ഭരണ സമിതി തിരഞ്ഞെടുപ്പും നടത്തി. ശാഖാ സെക്രട്ടറി ഷീജ അജിതൻ സ്വാഗതം പറഞ്ഞു. സുജിത്ത് കാട്ടിൽ (പ്രസിഡന്റ്), എം.പി. ദിനൻ (വൈസ് പ്രസിഡന്റ്), ഷീജ അജിതൻ (സെക്രട്ടറി), ബിന്ദു രാമദാസ് (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ ഭാരവാഹികളായും ജെയ്‌സൺ, അനില ശശാങ്കൻ, സ്മിത ബൈജു, ധർമ്മ പാലൻ, രാജു, സുനി, രാധ കുട്ടൻ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും സി. പി. സുരേഷ്, ജയൻ, പ്രതാപൻ എന്നിവരെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. ജയന്തി ആഘോഷക്കമ്മിറ്റി രൂപീകരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെയും ആദരിച്ചു. ധർമ്മപാലൻ ജയന്തിയാഘോഷ കമ്മിറ്റി ചെയർമാനായി 101 അംഗ കമ്മിറ്റിയും രൂപീകരിച്ചു.