പേരാമംഗലം: വീണുകിട്ടിയ സ്വർണം ഉടമസ്ഥന് തിരികെ നൽകിയ സേതുലക്ഷ്മിയെ സഹപാഠികളും രക്ഷിതാക്കളും അദ്ധ്യാപകരും അഭിനന്ദിച്ചു. പേരാമംഗലം ശ്രീദുർഗാ വിലാസം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സേതുലക്ഷ്മി കഴിഞ്ഞദിവസം ചാലിശ്ശേരി ഭഗവതി ക്ഷേത്രത്തിൽ തൊഴാൻ പോകുന്ന വഴിയിൽ ഒരു സ്വർണമോതിരം കളഞ്ഞുകിട്ടി. ഉടനെ അത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉടമസ്ഥയെ കണ്ടെത്തി സേതുലക്ഷ്മിയുടെ സാന്നിദ്ധ്യത്തിൽ മോതിരം തിരികെയേൽപ്പിച്ചു. സേതുലക്ഷ്മി എസ്.പി.സി കേഡറ്റ് കൂടിയാണ്. പി.ടി.എ പ്രസിഡന്റ് കെ.പി.രവിശങ്കർ സേതുലക്ഷ്മിക്ക് ഉപഹാരം നൽകി. പ്രധാനാദ്ധ്യാപകൻ എം.എസ്.രാജു, ഡെപ്യൂട്ടി എച്ച്.എം വി.ബി.ഹണി, കെ.ഗീത എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.