jaun

തൃശൂർ: സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.പി.ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജൈസൽ പുല്ലാളൂർ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് എ.കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.വി.പ്രസാദ്, സ്റ്റീഫൻ മാടവന, സംസ്ഥാന സെക്രട്ടറിമാരായ സുബൈർ സുറുമ, അബൂബക്കർ സിദ്ദിഖ്, ജില്ലാ സെക്രട്ടറി പി.എൻ.ജയൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.എൻ.ജയൻ (പ്രസിഡന്റ്), സി.പ്രമോദ് (സെക്രട്ടറി), സി.ബി.സച്ചിൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.