ചാലക്കുടി: സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന സാണ്ടർ കെ.തോമസിന്റെ സ്മരണയ്ക്ക് അനുസ്മരണ സമിതി ഏർപ്പെടുത്തിയ മികച്ച രാഷ്ട്രീയ വ്യക്തിക്കുള്ള പുരസ്‌കാരം വ്യവസായമന്ത്രി പി.രാജീവിന് നൽകും. ആഗസ്ത് ആറിന് വൈകിട്ട് 4ന് വ്യാപാരഭവൻ ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും. പ്രളയത്തിൽ തകരുമായിരുന്ന ചാലക്കുടി എസ്.എച്ച് കോളേജിനെ ചുരുങ്ങിയ കാലം കൊണ്ട് ഓട്ടോണമസ് പദവിയിലെത്തിച്ച പ്രിൻസിപ്പൾ ഡോ:സി.റീന ഇട്ടിച്ചനെ പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കും. സനീഷ് കുമാർ ജോസഫ് എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി തുടങ്ങിയവർ പങ്കെടുക്കും.