കൊടുങ്ങല്ലൂർ : എസ്.എൻ.ഡി.പി യോഗം ലോകമലേശ്വരം ശാഖയുടെ കിഴക്കൻ മേഖലാ ആഘോഷക്കമ്മിറ്റി രൂപീകരണ സമ്മേളനം നടന്നു. ഗോപി തൈത്തറ അദ്ധ്യക്ഷനായി. കെ.കെ. രഘുവരൻ ചെയർമാനും കെ.എൻ. പ്രസാദ് വൈസ് ചെയർമാനും കെ.പി. മനോജ് കൺവീനറും വി.വി. ജലജ, പ്രഭ ശങ്കർ, നളിനി രാമചന്ദ്രൻ തുടങ്ങിയവർ കമ്മിറ്റി അംഗങ്ങളായി ആഘോഷക്കമ്മിറ്റി രൂപീകരിച്ചു. ചിങ്ങം ഒന്നിന് നടക്കുന്ന പതാക ദിനത്തിൽ എല്ലാ വീടുകളിലും കവലകളിലും പതാക ഉയർത്താനും ഘോഷയാത്ര വിജയിപ്പിക്കാനും തീരുമാനിച്ചു. മുൻ ശാഖാ സെക്രട്ടറി കെ.കെ. രാജൻ, കെ. പി. മനോജ്, വി.വി. ജലജ, നളിനി രാമചന്ദ്രൻ, പ്രഭ ശങ്കർ, ശാഖാസെക്രട്ടറി എൻ.ബി. അജിതൻ, പീതാംബരൻ കളപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു. ജാതി നിർമ്മാർജനം ചെയ്യാൻ ഗുരു രചിച്ച ജാതിലക്ഷണവും ജാതിനിർണയവും പാഠപുസ്തകത്തിലേർപ്പെടുത്തണമെന്ന് യോഗം സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.