river

ചാലക്കുടി: ഡാമുകൾ നിറയുന്നതിനിടെ കനത്ത മഴ തുടരുന്നത് ചാലക്കുടിപ്പുഴ കടന്നുപോകുന്ന പ്രദേശങ്ങളെ ആശങ്കയിലാക്കി. പുഴയിലെ തിങ്കളാഴ്ച രാത്രിയിലെ ജലനിരപ്പ് 3.55 മീറ്ററായി ഉയർന്നു. പെരിങ്ങൽക്കുത്ത് ഡാമിലെ നാല് ഷട്ടറുകൾ എട്ടടി വീതം തുറന്ന സാഹചര്യത്തിലാണ് ജലവിതാനം കൂടിയത്. കനത്തമഴ തുടരുന്നതിനാൽ ഇനിയും വെള്ളം കൂടാനാണ് സാദ്ധ്യത.

ഇതിനിടെ ഷോളയാർ ഡാമിൽ വെള്ളം 52 ശതമാനമായി ഉയർന്നു. ഇതിനകം നിറഞ്ഞ തമിഴ്‌നാട് ഷോളയാറിലെ വെള്ളം പറമ്പിക്കുളം ഡാമിലേക്കാണ് തുറന്നുവിടുന്നത്. പറമ്പിക്കുളത്താകട്ടെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ വെള്ളം 72 ശതമാനമായി കൂടി. ഇനിയും മഴ തുടർന്നാൽ ചാലക്കുടിപ്പുഴയിലേയ്ക്ക് വലിയ തോതിൽ വെള്ളമെത്തുന്ന മുന്നറിയിപ്പ് താഴ്ന്ന പ്രദേശങ്ങളെ ആശങ്കയിലാക്കി.