അളഗപ്പനഗർ: നൂറിലധികം ഇലക്കറികളുടെ വേറിട്ട വിഭവങ്ങളൊരുക്കി പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂളിലെ കാർഷിക ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ. കർക്കടക മാസാചരണത്തിന്റെ ഭാഗമായി ഒരുക്കിയ ഇലക്കറി ഫെസ്റ്റിൽ ഔഷധ ഗുണവുമുള്ള നൂറുകണക്കിന് സസ്യങ്ങളുടെ ഇലകൾ ശേഖരിച്ചാണ് തോരൻ,ചമ്മന്തി,പച്ചടി, ജ്യൂസ്, സലാഡ്, അച്ചാർ,കറികൾ തുടങ്ങി നിരവധി വിഭവങ്ങൾ ഉണ്ടാക്കിയത്. ഇലക്കറി ഫെസ്റ്റ് പ്രധാനദ്ധ്യാപിക സിനി എം. കുര്യാക്കോസ്, ഉദ്ഘാടനം ചെയ്തു. എം.ബി.സജീഷ്, മഞ്ജുഷ മാത്യു, ജിനി മോൾ, ടി.ജി.രേഖ, ടി.പുഷ്പ ,ടി.അജിത എന്നിവർ നേതൃത്വം നൽകി.