തൃശൂർ: കർക്കടകവാവിനോട് അനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഖാദി തുണിത്തരങ്ങളുടെ ചില്ലറ വിൽപ്പനയ്ക്ക് 30 ശതമാനം സ്‌പെഷ്യൽ റിബേറ്റ് അനുവദിച്ചു. ആഗസ്റ്റ് രണ്ട് വരെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴിലുള്ള വടക്കെ ബസ് സ്റ്റാൻഡ്, പാലസ് റോഡ്, ഒളരിക്കര എന്നിവിടങ്ങളിലെ ഖാദി ഗ്രാമസൗഭാഗ്യകളിലും പാവറട്ടി, കേച്ചേരി, പൂവത്തൂർ, പുഴയ്ക്കൽ എന്നിവിടങ്ങളിലെ ഗ്രാമ സൗഭാഗ്യകളിലും ഗ്രാമ ശിൽപ്പികളിലും ഖാദി കോട്ടൺ, സിൽക്ക്, സ്പൺ സിൽക്ക് തുണിത്തരങ്ങളുടെ വിൽപ്പനയ്ക്ക് 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. ജില്ലയിലെ ഗ്രാമവ്യവസായ യൂണിറ്റുകളിൽ ഉത്പാദിപ്പിക്കുന്ന കോട്ടൺ കിടക്കകൾ, തേൻ, എള്ളെണ്ണ, സോപ്പ് ഉത്പന്നങ്ങൾ, ചന്ദനത്തിരി, മെഴുകുതിരി, വിളക്കുതിരി, കരകൗശലവസ്തുക്കൾ തുടങ്ങിയ ഗ്രാമവ്യവസായ ഉത്പന്നങ്ങളും ലഭ്യമാണ്.