അയ്യന്തോൾ: സി.പി.ഐയുടെ മുതിർന്ന നേതാവ് തത്രത്തിൽ പരേതനായ ടി.എൽ. ജോർജിന്റെ ഭാര്യ ഫിലോമിന ജോർജ് (73) നിര്യാതയായി. മക്കൾ: ജോഫി, ഫിജോയ് (എക്‌സൈസ്). സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം, അയ്യന്തോൾ ലോക്കൽ കമ്മിറ്റി അംഗം, മഹിളാസംഘം ജില്ലാ കമ്മിറ്റി അംഗം, അയ്യന്തോൾ സർവീസ് സഹകരണ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മഹിളകളുടെ നിരവധി അവകാശങ്ങൾ ലഭിക്കുന്നതിനു വേണ്ടിയുള്ള സമരത്തിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.