ചേർപ്പ് ഗവ. ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സി.സി. മുകുന്ദൻ എം.എൽ.എ. സന്ദർശിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് സമീപം.
ചേർപ്പ് : പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുടുംബങ്ങളെ ചേർപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. നാല് കുടുംബങ്ങളിലായി 15 പേരാണ് ഇപ്പോൾ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. ദുരിതാശ്വാസ ക്യാമ്പ് ഇന്നലെ സി.സി. മുകുന്ദൻ എം.എൽ.എ സന്ദർശിച്ചു. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത്, വൈസ് പ്രസിഡന്റ് വി.എൻ. സുരേഷ്, അംഗങ്ങളായ നസീജ മുത്തലിഫ്, പി.സി. പ്രഹ്ലാദൻ, സുനിത ജിനു, കെ.ബി. പ്രജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹസീന അക്ബർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.