കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയനിലെ ലോകമലേശ്വരം 1980-ാം നമ്പർ ശാഖാ വിശേഷാൽ പൊതുയോഗം, 170-ാമത് ഗുരുദേവ ജയന്തിയാഘോഷ കമ്മിറ്റി രൂപീകരണം, വിദ്യാഭ്യാസ അവാർഡ് ദാനം എന്നിവ നടന്നു. യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആർ. രഘു അദ്ധ്യക്ഷനായി. യൂണിയൻ വനിതാസംഘം പ്രസിഡന്റ് ജോളി ഡിൽഷൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവർക്ക് കെ.ആർ. അംബുജാക്ഷൻ വിദ്യഭ്യാസ അവർഡ് ദാനം നടത്തി. നഗരസഭാ കൗൺസിലർ രഞ്ജിത രാജീവ്, പി.എൻ. ശശിധരൻ, വി.കെ. ലോഹിതാക്ഷൻ, പി.എൻ. ഹർഷൻ, ടി.എസ്. രാധാകൃഷ്ണൻ, കെ.കെ. നന്ദകുമാർ, പി.കെ. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. കെ.ആർ. രഘു (രക്ഷാധികാരി ), വി.ബി. ദിലീപൻ (ചെയർമാൻ), ടി.വി. ദാസൻ (കൺവീനർ) എന്നിവർ ഭാരവാഹികളായി 101 അംഗ ആഘോഷ കമ്മിറ്റിയെ തിരഞ്ഞെടുത്തു.