ചാലക്കുടി: സംഹാര താണ്ഡവമാടി അതിരപ്പിള്ളി വെള്ളച്ചാട്ടം. 2019ലെ അതിതീവ്ര മഴയ്ക്കായിരുന്നു ഇത്രയേറെ ശക്തിയിൽ വെള്ളച്ചാട്ടം അനുഭവപ്പെട്ടത്. തെക്ക് മുതൽ വടക്കെയറ്റം വരെ വെള്ളം കുലംകുത്തി പായുകയാണ്. പാറക്കെട്ടുകൾ ഒന്നും കാണാൻ കഴിയാത്ത വിധം ചാടുന്ന വെള്ളത്തിന്റെ കാഴ്ച അതിഭീകരമാണ്. തിങ്കളാഴ്ച രാത്രി മുതൽ കനത്തു തുടങ്ങിയ വെള്ളച്ചാട്ടം ചൊവ്വാഴ്ച ഉച്ചയോടെ ഭീകരമായി മാറുകയായിരുന്നു. സുരക്ഷ കണക്കിലെടുത്ത് ഇവിടേക്ക് അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില സന്ദർശനം കളക്ടർ വിലക്കിയിരുന്നു.