തളിക്കുളം: രണ്ട് ദിവസമായി നസീബ് ഓഡിറ്റോറിയത്തിൽ നടന്ന എസ്.എസ്.എഫ് തൃപ്രയാർ ഡിവിഷൻ 31-ാമത് എഡിഷൻ സാഹിത്യോത്സവ് സമാപിച്ചു. സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ ഐദ്രൂസി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹുസൈൻ ഫാളിലി അനുമോദന പ്രഭാഷണം നടത്തി. സയ്യിദ് ഷിഹാബ് തങ്ങൾ ഖത്തർ വിജയികളെ പ്രഖ്യപിച്ചു. 685 പോയിന്റുകൾ നേടി തളിക്കുളം സെക്ടർ ജേതാക്കളായി. 443, 342 പോയിന്റുകൾ നേടി യഥാക്രമം പഴുവിൽ, വലപ്പാട് സെക്ടറുകൾ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. സാഹിത്യോത്സവ് ജില്ലാതല മത്സരം ആഗസ്റ്റ് 10, 11 തീയതികളിൽ മൂന്നുപീടികയിൽ നടക്കും.