agri

തൃശൂർ: കനത്ത മഴ മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ വിലയിരുത്താനും ബന്ധപ്പെട്ട പ്രവർത്തങ്ങൾക്ക് മേൽനോട്ടം വഹിക്കാനും കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ കൺട്രോൾ റൂം തുറന്നു. ഫോൺ: 9446549273, 9383473242.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശൂർ: മഴയും കാറ്റും തുടരുന്നതിനാലും പല സ്‌കൂളുകൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്നും ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കളക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. മുഴുവൻ വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/ കോഴ്സുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടാകില്ല.

ഗുരുധർമ്മം ട്രസ്റ്റിന്റെ സഹായം

മാള: വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് ആദ്യഘട്ടമായി വീട് നിർമ്മാണത്തിനുള്ള ഫണ്ട് നൽകുന്നതിന് മാള ശ്രീനാരായണ ഗുരുധർമ്മം ട്രസ്റ്റ് തീരുമാനിച്ചു. വീടിനുള്ള പണം അടുത്ത ആഴ്ച വയനാട് കളക്ടർക്ക് കൈമാറുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ പി.കെ.സുധീഷ്ബാബു, പി.കെ.സാബു, വി.എസ്.കർണൽസിംഗ് എന്നിവർ അറിയിച്ചു.