വാടാനപ്പിള്ളി: തനിച്ച് താമസിക്കുകയായിരുന്ന വീട്ടമ്മ ആത്മഹത്യാകുറിപ്പ് എഴുതിവച്ച ശേഷം ചിതയൊരുക്കി ജീവനൊടുക്കി. ഏഴാംകല്ല് കോഴിശ്ശേരി പരേതനായ രമേശിന്റെ ഭാര്യ ഷൈനിയാണ് (52) മരിച്ചത്.
ഒരു വർഷം മുമ്പ് ഇളയമകൾ കൃഷ്‌ണ മരണപ്പെട്ടിരുന്നു. അന്നുമുതൽ ഷൈനി മാനസിക വിഷമത്തിലായിരുന്നു. ദുബായിലായിരുന്ന മൂത്തമകൾ ബിലു ചൊവ്വാഴ്ച രാവിലെ എത്തിയപ്പോഴാണ് വീട്ടിനകത്ത് ആത്മഹത്യാകുറിപ്പ് കാണുന്നത്. തുടർന്ന് അയൽവാസികളെ വിളിച്ചുവരുത്തി നടത്തിയ തെരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിറകുകൾ അടുക്കി ചിതയൊരുക്കി പെട്രോളൊഴിച്ച് കത്തിച്ചാണ് ഷൈനി ആത്മഹത്യ ചെയ്‌തതെന്ന് പൊലീസ് പറയുന്നു. പെട്രോൾ കൊണ്ടുവന്ന പാത്രവും സമീപത്തുണ്ടായിരുന്നു.