വേലൂർ: ശക്തമായ മഴയിൽ വേലൂർ പഞ്ചായത്തിലെ തയ്യൂർ, പഴവൂർ, പുലിയന്നൂർ, കുറുവന്നൂർ, മുട്ടിക്കൽ പ്രദേശങ്ങളിൽ വെള്ളം കയറി. പഞ്ചായത്ത്, തയ്യൂർ സ്‌കൂൾ, പഴവൂർ ടെമ്പിൾ ഓഡിറ്റോറിയം, പഴവൂർ നജ്മുൽ ഹുദാ മദ്രസ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇരുന്നൂറിലേറെ പേരെ ഇവിടേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ക്യാമ്പുകളിലെത്തി സഹായം നൽകി. എ.സി. മൊയ്തീൻ എം.എൽ.എയും ക്യാമ്പുകൾ സന്ദർശിച്ചു.