വല്ലച്ചിറ പഞ്ചായത്ത് രണ്ടാം വാർഡിലെ ചെറുശ്ശേരി പ്രദേശത്ത് വീടുകളിൽ വെള്ളം കയറിയപ്പോൾ.
വല്ലച്ചിറ: പഞ്ചായത്തിലെ ചെറുശ്ശേരി, മോസ്‌കോ നഗർ, നാടക ദീപ് പ്രദേശങ്ങളിലെ വീടുകൾ വെള്ളക്കെട്ടിലായി. വിവിധ കുടുംബങ്ങളെ വല്ലച്ചിറ ഗവ. ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ പ്രവേശിപ്പിച്ചു. കടലാശ്ശേരി എൽ.പി സ്‌കൂളിലും ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.