വിതുര:പേരയത്തുപാറ റസിഡന്റ്സ് അസോസിയേഷൻവാർഷികവും, മെഡിക്കൽക്യാമ്പും, പഠനോപകരണവിതരണവും 6ന് വിവിധപരിപാടികളോടെ വിതുരസുഹൃത്ത് ബാലഭവനിൽ നടക്കും.മുൻ തിരുവിതാംകൂർദേവസ്വംബോർഡ് അംഗം ചാരുപാറരവി ഉദ്ഘാടനം ചെയ്യും.റസിഡന്റ്സ് പ്രസിഡന്റ് വിതുര ആർ.സുധാകരൻ അദ്ധ്യക്ഷത വഹിക്കും.തൊളിക്കോട് പഞ്ചായത്ത്സ്റ്റാൻഡിംഗ്കമ്മിറ്റിചെയർമാൻ തോട്ടുമുക്ക്അൻസർ,ചേന്നൻപാറവാർഡ്‌മെമ്പർ മാൻകുന്നിൽപ്രകാശ്,കേണൽമോഹൻകുമാർ,ഡോ.കെ.ജി.ബോബി,വിതുരകൃഷിഒഫീസർ എം.എസ്.അനാമിക,ഫ്രാറ്റ് വിതുരമേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ, രക്ഷാധികാരി എം.എ.ബക്കർ,റസിഡന്റ്സ് ഭാരവാഹികളായ ആബിദാബഷീർ,മണലയംമണികണ്ഠൻ,വിൻസെന്റ്,മോഹനൻ,ചന്ദ്രൻ, കേരളകൗമുദി വിതുര ലേഖകൻ കെ.മണിലാൽ എന്നിവർ പങ്കെടുക്കും.