വിതുര:കളിയിക്കൽ വെൽഫെയർ റസിഡന്റ്സ് അസോസിയേഷന്റെയും വെള്ളയമ്പലം ഡോക്ടർ അഗർവാൾസ് കണ്ണാശുപത്രിയിയടെയും നേതൃത്വത്തിൽ കളിയിക്കലിൽ സൗജന്യനേത്രരോഗ പരിശോധനയും തിമിരനിർണയക്യാമ്പും നടത്തി.വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്തു.റസിഡന്റ്സ് പ്രസിഡന്റ് ബി.വിപിൻ അദ്ധ്യക്ഷത വഹിച്ചു.ഫ്രാറ്റ് വിതുരമേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,മണിതൂക്കി വാർഡ് മെമ്പർ ലൗലി,റസിഡന്റ്സ് സെക്രട്ടറി സുമ, ഫ്രാറ്റ്ട്രഷറർ അനിൽശാന്തികൃഷ്ണ,സമീര,അഗർവാൾ ആശുപത്രി പി.ആർ.ഒ സജിത് എന്നിവർ പങ്കെടുത്തു..