ബാലിയിൽ അവധി ആഘോഷിച്ച് നടി ഐശ്വര്യ മേനോൻ. അവിടെ നിന്നുള്ള ചിത്രങ്ങളും ഐശ്വര്യ പങ്കുവച്ചു. ഒരു വെള്ളച്ചാട്ടത്തിൽ നിൽക്കുന്ന ചിത്രം ശ്രദ്ധേ?മാണ്. വെള്ളച്ചാട്ടങ്ങളാൽ ഞാൻ എപ്പോഴും മയങ്ങാറുണ്ട്. അത് ഇഴയുന്ന ശബ്ദമാണോ, ഇടിമുഴക്കമാണോ എന്ന് എനിക്ക് അറിയില്ല. ഇത് സംഗീതം പോലെയാണോ അതോ വെള്ളത്തിന്റെയും ശുദ്ധവും അതുല്യമായ ഗന്ധമാണോ? അതിന്റെ സൗന്ദര്യം, മണം, സംഗീതം എന്നിവയിൽ എപ്പോഴും കൗതുകം തോന്നിയിട്ടുണ്ട്. മനോഹര ചിത്രങ്ങൾക്കൊപ്പം ഐശ്വര്യ കുറിച്ചു. ഫഹദ് ഫാസിലിന്റെ നായികയായി മൺസൂൺ മാങ്കോസ് എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മേനോൻ മലയാളത്തിൽ അഭിനയിക്കുന്നത്. മലയാളത്തിൽ ഒരു ചിത്രത്തിൽ മാത്രമാണ് അഭിനയിച്ചത്. തെലുങ്ക് കഴിഞ്ഞ വർഷം റിലീസ് ചെയ്ത സ്‌പൈ ആണ് ഐശ്വര്യയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. സമൂഹ മാദ്ധ്യമത്തിൽ സജീവമാണ് താരം.