bad-news

ബോളിവുഡ് കോമഡി ചിത്രം ബാഡ് ന്യൂസ് ട്രെയിലർ പുറത്ത്. വിക്കി കൗശൽ, തൃപ്തി ദ്രിമി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ആനന്ദ് തിവാരിയാണ് സംവിധാനം. വിക്കി കൗശലിന്റെ ഭാര്യ കത്രീന കെയ്‌ഫ് ചിത്രത്തിൽ അതിഥിയായെത്തുന്നു. ചിത്രത്തിൽ ഒരു ഫോട്ടോയിലാണ് താരം എത്തുന്നത്. മെരി ക്രിസ്മസ് ആണ് കത്രീനി നായികയായി അവസാനം റിലീസ് ചെയ്തത്. അനു മാലിക്കിന്റെ പഴയ ചലച്ചിത്രഗാനങ്ങൾ ട്രെയിലറിൽ റീമിക്സായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2019ൽ പുറത്തിറങ്ങിയ ഗുഡ് ന്യൂസ് എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളുടെ പുതിയ ചിത്രമാണ്. കരീന കപൂർ, കിയാര അദ്വാനി, അക്ഷയ് കുമാർ, ദിൽജിത് ദോസഞ്ച് എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ജൂലായ് 19ന് ബാഡ് ന്യൂസ് തിയേറ്ററിൽ എത്തും.