meera-jasmine

തന്റെ ഒരു ദിനചര്യ ആരാധകരുമായി പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മീര ജാസ്‌മിൻ. 'നിങ്ങൾക്കറിയാവുന്നത് പോലെ ജീവിതം" എന്ന് ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. വർക്കൗട്ട് ചിത്രവും ലൊക്കേഷൻ ചിത്രവും ആഹാരം കഴിക്കുന്നതും അല്ലാത്തതുമായ ചിത്രങ്ങളുമുണ്ട്. സിനിമയിലേക്ക് മടങ്ങിവന്നശേഷം മീര സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. ദിലീപിന്റെ നായികയായി സൂത്രധാരൻ സിനിമയിലൂടെയാണ് മീര ജാസ്‌മിൻ വെള്ളിത്തിരയിൽ എത്തുന്നത്. ഒരു തവണ ദേശീയ അവാർഡും രണ്ടുതവണ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. തമിഴിലും തെലുങ്കിലും സജീവമായ മീര 2016 വരെ സിനിമയിൽ തിരക്കേറിയ താരമായിരുന്നു. ജയറാം, സത്യൻ അന്തിക്കാട് ചിത്രം മകളിലൂടെയാണ് വിവാഹശേഷം മീരയുടെ തിരിച്ചുവരവ്. ക്യൂൻ എലിസബത്ത് ആണ് മീര നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. തമിഴിൽ ദ ടെസ്റ്റ് എന്ന ചിത്രവും തെലുങ്കിൽ സ്വാഗ് എന്ന ചിത്രവും റിലീസിനുണ്ട്.