പള്ളിക്കൽ: പകൽക്കുറി പാസ്‌ക് ലൈബ്രറി സംഘടിപ്പിച്ച 24-ാമത് പ്രതിഭാസംഗമവും അനുസ്മരണ സമ്മേളനവും കിളിമാനൂർ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്‌തു.
ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ്ടു പ്രതിഭകളെയും മെഡിസിന് അഡ്മിഷൻ ലഭിച്ച അർജുൻ ജി.കൃഷ്ണ, എസ്.പാർവതി,രാഷ്ട്രപതിയോട് സംവദിക്കുവാൻ അവസരം ലഭിച്ച പി.അപർണ,സംഗീത നാടകഅക്കാഡമി അവാർഡ് ജേതാവ് വക്കംമാഹീൻ തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ലൈബ്രറി സെക്രട്ടറി എ.ഷിഖാൻ,തോട്ടം ഭുവനേന്ദ്രൻ നായർ,ടി.ബേബിസുധ,അടുക്കൂർ ഉണ്ണി,പി. രഘുത്തമൻ,ബി.റജികുമാർ,ലീന,ടി. മോഹനൻ, എസ്.മനു,ആർ. സുനിൽകുമാർ,ജി.വിനോദ്,ജി.ശശിധരക്കുറുപ്പ്,ആർ.സതീഷ് തുടങ്ങിയവർ സംസാരിച്ചു.