k

തിരുവനന്തപുരം: തൃശൂർപൂരം അലങ്കോലമാക്കിയത് ചില അന്തർധാരകളുടെ ഭാഗമാണെന്ന് കെ.മുരളീധരൻ. ഭരിക്കുന്ന പാർട്ടി വിചാരിക്കാതെ തൃശൂർപൂരം അട്ടിമറിക്കാൻ സാധിക്കില്ല. ഭരിക്കുന്ന പാർട്ടിയുടെ ജില്ലാ കമ്മിറ്റി തന്നെ പറഞ്ഞത് തിരഞ്ഞെടുപ്പിൽ തൃശൂരിൽ താമര വിരിയുമെന്നാണ്. തൃശൂരിൽ യു.ഡി.എഫിന്റെ തോൽവിക്ക് ഉത്തരവാദി സി.പി.എമ്മാണ്. പൂരം കലക്കി അവർ ബി.ജെ.പിക്ക് അവസരമുണ്ടാക്കി. ഒരു കമ്മിഷണർ വിചാരിച്ചാൽ പൂരം അലങ്കോലമാക്കാൻ സാധിക്കില്ല. സർക്കാർ ഇക്കാര്യത്തിന് കൂട്ടു നിന്നു.