വിതുര:ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനിഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടക്കുന്ന വായനാപക്ഷാചരണത്തിന്റെ ഭാഗമായി നാളെ വൈകിട്ട് 3.30ന് ഗ്രന്ഥശാലാഹാളിൽ കെ.ദാമോധരൻ അനുസ്മരണം നടക്കും.നെടുമങ്ങാട് താലൂക്ക് ലൈബ്രറികൗൺസിൽസെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത്സമിതികൺവീനർ ആർ.രവിബാലൻ അദ്ധ്യക്ഷത വഹിക്കും. കവി ഡോ.ചായംധർമ്മരാജൻ,ഗ്രന്ഥശാലാസെക്രട്ടറി ഡോ.കെ.ഷിബു, ചേന്നൻപാറ വൈ.എം.എ ഗ്രന്ഥശാലാ പ്രസിഡന്റ് വി.പ്രസന്നകുമാർ, മരുതാമലബിനു, കെ.രത്നാകൻ എന്നിവർ പങ്കെടുക്കും.