വെഞ്ഞാറമൂട്:മുദാക്കൽ പാലം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുകയും പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ആർ.എസ്.പിള്ള അദ്ധ്യക്ഷനായിരുന്നു.വൈസ് പ്രസിഡന്റ് ജി.അരവിന്ദാക്ഷൻ നായർ സ്വാഗതം പറഞ്ഞു.ഒ.ബി.ഷാബു അനുശോചന പ്രമേയവും സൈനു റിപ്പോർട്ടും ട്രഷറർ കെ.ശിവ പ്രസാദ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.പ്രതീപ് ചന്ദ്രൻ നായർ,മണികണ്ഠൻ നായർ,വിജയമ്മ,ആർ.വേലായുധൻ നായർ,മധുസൂദനൻ നായർ,ബി.ബിജു,പി.മണികണ്ഠൻ നായർ, അജയകുമാർ,സുകുമാരൻ,വിജയകുമാരി, അമ്പിളി ദിലീപ്,മനോഹരൻ നായർ,ബിനു ശാസ്താരം,നദീറ അൻഫാർ എന്നിവർ നേതൃത്വം നൽകി.മനു ആലിയാട്,ഗോപകുമാർ പാർത്ഥ സാരഥി എന്നിവർ ക്ലാസെടുത്തു.